uma-thomas

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാർത്ഥി കടവന്ത്ര സ്വദേശി സി.പി. ദിലീപ്‌ നായർ ഹൈക്കോടതിയിൽ ഹർജി നൽകി. തിങ്കളാഴ്‌ച ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ച് പരിഗണിക്കും.

ഉമ തോമസിന്റെ ഭർത്താവായ അന്തരിച്ച മുൻ എം.എൽ.എ പി.ടി. തോമസിന് എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ എന്നീ ബാങ്കുകളിൽ വായ്പാ കുടിശികയുണ്ട്. കൂടാതെ കൊച്ചി നഗരസഭയിലെ ഭൂമിയുടെ നികുതി കുടിശികയുമുണ്ട്. ഇക്കാര്യങ്ങൾ പത്രികയിൽ വ്യക്തമാക്കിയിട്ടില്ലെന്നാണ് ഹർജിക്കാരന്റെ ആക്ഷേപം. നേരത്തെ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി റിട്ടേണിംഗ് ഓഫീസർക്ക് മേയ് 12ന് പരാതി നൽകിയെങ്കിലും ഇത് നിരസിച്ച് ഉമ തോമസിന്റെ നാമനിർദ്ദേശപത്രിക സ്വീകരിച്ചെന്ന് ഹർജിയിൽ പറയുന്നു. ഭർത്താവിന്റെ പേരിലുള്ള ആസ്തിബാദ്ധ്യതകൾ അദ്ദേഹം മരിച്ചാൽ ഭാര്യയ്ക്കാണ് വന്നുചേരുകയെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പി.ടി. തോമസിന്റെ വായ്പാ, ഭൂനികുതി കുടിശികകളുടെ ബാദ്ധ്യത ഭാര്യ ഉമ തോമസിനാണെന്നും ഹർജിയിൽ പറയുന്നു. മാത്രമല്ല, ബാലറ്റ് പേപ്പർ സെറ്റ് ചെയ്തപ്പോൾ അക്ഷരമാലാക്രമം മറികടന്ന് ഉമയുടെ പേരിന് മുൻഗണന നൽകിയെന്നും തിരഞ്ഞെടുപ്പ് നിരീക്ഷകൻ ഇതിൽ ഇടപെട്ടില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.

 കെ.​എ​സ്.​പി​ ​പി​ന്തുണ യു.​ഡി.​എ​ഫി​ന്

തൃ​ക്കാ​ക്ക​ര​യി​ൽ​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ഉ​മാ​ ​തോ​മ​സി​നെ​ ​പി​ന്തു​ണ​യ്‌​ക്കു​മെ​ന്ന് ​കേ​ര​ള​ ​സോ​ഷ്യ​ലി​സ്റ്റ് ​പാ​ർ​ട്ടി​ ​(​കെ.​എ​സ്.​പി​)​ ​അ​റി​യി​ച്ചു.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ന​ട​ന്ന​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന്റെ​യും​ ​ജി​ല്ലാ​ ​ഭാ​ര​വാ​ഹി​ക​ളു​ടെ​യും​ ​സം​യു​ക്ത​ ​യോ​ഗ​ത്തി​ലാ​ണ് ​തീ​രു​മാ​നം.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​വ​ർ​ത്ത​ന​ത്തി​നി​റ​ങ്ങാ​ൻ​ ​ഏ​റ​ണാ​കു​ള​ത്തെ​ ​പ്ര​വ​ർ​ത്ത​ക​രോ​ട് ​യോ​ഗം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ചെ​യ​ർ​മാ​ൻ​ ​ന​ന്ദാ​വ​നം​ ​സു​ശീ​ല​ൻ​ ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ശാ​ന്താ​ല​യം​ ​ഭാ​സി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ര​വീ​ന്ദ്ര​ൻ​ ​എ​രു​മേ​ലി,​ ​അ​ഡ്വ.​ ​ജേ​ക്ക​ബ് ​പു​ളി​ക്ക​ൻ,​ ​കെ.​ ​ബാ​ബു,​ ​കു​ഞ്ഞു​മോ​ൻ​ ​ജ​ഗ​തി,​ ​സ​ന്തോ​ഷ് ​കു​മാ​ർ,​ ​മാ​രാ​യ​മു​ട്ടം​ ​രാ​ജ​ശേ​ഖ​ര​ൻ,​ ​ടി.​ ​അ​പ്പു​ക്കു​ട്ട​ൻ​ ​നാ​യ​ർ,​ ​പാ​ള​യം​ ​സ​ഹ​ദേ​വ​ൻ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.