
കളമശേരി: കെ.എസ്.ആർ.ടി.സി എംപ്ളോയീസ് സംഘിന്റെ നേതൃത്വത്തിൽ ജീവനക്കാർ മന്ത്രി പി.രാജീവിന്റെ കളമശേരിയിലെ വസതിയിലേക്ക് പട്ടിണിമാർച്ച് നടത്തി. സത്രീകളും കുട്ടികളും ഉൾപ്പെടെ ജീവനക്കാരുടെ കുടുംബാംഗങ്ങളും അണിനിരന്നു. കുസാറ്റ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് നൂറുമീറ്റർ കടന്നപ്പോൾ ബാരിക്കേഡുവച്ച് പൊലീസ് തടഞ്ഞു.
മാർച്ച് ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്ഘാടനം ചെയ്‌തു. എംപ്ളോയീസ് സംഘ് ജില്ലാ വർക്കിംഗ് പ്രസിഡന്റ് അജികുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.ആർ.രമേശ്‌കുമാർ, ജില്ലാ ഭാരവാഹികളായ ശ്രീവിജി, കെ.എസ്.സബിൻ, സുധീർ എന്നിവർ സംസാരിച്ചു.