
കൊച്ചി: കപ്പൽ സർവീസ് നാമമാത്രമായതിനാൽ കടുത്ത യാത്രാ പ്രതിസന്ധിയിലായി ലക്ഷദ്വീപ് നിവാസികൾ. ഏഴുകപ്പലുകളിൽ രണ്ടെണ്ണം മാത്രമാണ് സർവീസിലുള്ളത്. 250, 400 സീറ്റുകളുടെ കപ്പലുകളാണിവ. ഓൺലൈനിൽ നിമിഷങ്ങൾക്കുള്ളിൽ ടിക്കറ്റുകൾ ബുക്കാകും. പിന്നെ അടുത്ത കപ്പലിനായി കാക്കണം. വേനലവധി കഴിഞ്ഞ് മടങ്ങുന്ന വിദ്യാർത്ഥികളും ചികിത്സാ ആവശ്യങ്ങൾക്കായി കൊച്ചിക്ക് എത്തേണ്ടവരും വലയുകയാണ്. 150 സീറ്റുകളുള്ള രണ്ട് കപ്പലുകൾ കാലാവധി കഴിഞ്ഞു. 700 സീറ്റിന്റെ എം.വി കവരത്തി കപ്പൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് അറ്റകുറ്റപ്പണിയിലാണ്. ജൂലായിൽ എത്തുമെന്നാണ് പ്രതീക്ഷ.