
അങ്കമാലി: മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 31-ാം രക്തസാക്ഷിത്വ ദിനാചരണം മൂക്കന്നൂർ മണ്ഡലം കോൺഗ്രസ് (ഐ) കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. ആശുപത്രി ജംഗ്ഷനിൽ നടന്ന അനുസ്മരണ സമ്മേളനം കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഏലിയാസ് കെ. തരിയൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം.ഒ. ജോർജ്, യു.ഡി.എഫ്. മണ്ഡലം ചെയർമാന്‍ ജോസ് മാടശേരി, സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് പി.എൽ. ഡേവിസ്, ഗ്രാമപഞ്ചായത്ത് അംഗം കെ.വി. ബിബീഷ്, തോമസ് മുഞ്ഞേലി, സി.എം. ജോൺസൺ എന്നിവർ സംസാരിച്ചു.