കോലഞ്ചേരി: ഐരാപുരം സർവ്വീസ് സഹകരണ ബാങ്കിന്റെ സാന്ത്വന പെൻഷൻ പദ്ധതിയും നടപ്പ് സാമ്പത്തിക വർഷത്തെ ഡിവിഡൻഡ് വിതരണവും തുടങ്ങി. ബാങ്ക് പ്രസിഡന്റ് കെ. ത്യാഗരാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.എൻ. തോമസ് അദ്ധ്യക്ഷനായി.
ബോർഡ് അംഗങ്ങളായ ജേക്കബ് പി. ജോൺ, സി.ആർ. വിജയൻ നായർ, കെ.എം. ഉമ്മർ, ബിജി സാജു, സെലീന പൗലോസ്, സെക്രട്ടറി എ. അർച്ചന തുടങ്ങിയവർ സംസാരിച്ചു.