കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിലെ വീടുകളിൽ ഉപയോഗമില്ലാതെ സൂക്ഷിച്ചിട്ടുള്ള പഴയ ബാഗുകൾ, ചെരിപ്പുകൾ, പഴയ തുണികൾ എന്നിവ ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ ശേഖരിക്കുന്നു. 27ന് രാവിലെ 9 മുതൽ 1 വരെയാണ് സമാഹരണം. ശേഖരിക്കുന്ന സ്ഥലങ്ങൾ സംബന്ധിച്ച വിവരങ്ങൾ വാർഡ് അംഗം, ഹരിതകർമ്മസേനാംഗം, കുടുംബശ്രീ സി.ഡി.എസ് അംഗം എന്നിവരിൽ നിന്നും ലഭ്യമാണ്.