
കൊച്ചി: കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തിൽ ബി.ഡി.ജെ.എസ് അവഗണിക്കാനാകാത്ത ശക്തിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാലാരിവട്ടം ശ്രീരാജരാജേശ്വരി ക്ഷേത്രഹാളിൽ നടന്ന കൺവെൻഷനിൽ ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എ.ബി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. തൃക്കാക്കര നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണൻ മുഖ്യാതിഥിയായി. ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പത്മകുമാർ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണൻ, നാഷണലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ്, എൽ.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എച്ച്. രാമചന്ദ്രൻ, യുവജനസേന ജില്ലാ പ്രസിഡന്റ് സതീഷ് കാക്കനാട്, മഹിളാസേന ജില്ല പ്രസിഡന്റ് അഡ്വ. വി.ആർ. രമിത, അഡ്വ. ജെ .അശോകൻ, പമേല സത്യൻ, എം.കെ.ബിജു, അഡ്വ.കിഷോർ കുമാർ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്,
മണ്ഡലം പ്രസിഡന്റ് വി.ടി. ഹരിദാസ് എന്നിവർ സംസാരിച്ചു.