
കോലഞ്ചേരി: കോൺഗ്രസ് മഴുവന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മംഗലാത്തുനട ഇന്ദിരാ ഭവനിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അരുൺ വാസു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.ഒ. പീറ്റർ അദ്ധ്യക്ഷനായി. ബ്ലോക്ക് ജനറൽ സെക്രട്ടറി ജെയിൻ മാത്യു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബേസിൽ തങ്കച്ചൻ, വി.കെ. ജോൺ, പി.കെ. സാജു, ബിജു വർഗീസ്, സീബ വർഗീസ്, ലോഹിതാക്ഷൻ നായർ, മാത്യു വി. ഡാനിയേൽ, ടി.പി. വർഗീസ്, പ്രകാശ് ഏത്തക്കാട്ടിൽ, സിബിൻ വർഗീസ്, കെ. കെ. നാരായണൻ നായർ തുടങ്ങിയവർ സംസാരിച്ചു.