
കൊച്ചി : എൻ.സി.പി പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന ശരത് പവാറിന് നാളെ വൈകിട്ട് ഏഴിന് നെടുമ്പാശേരി വിമാനത്താവളത്തിൽ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.ചൊവ്വാഴ്ച്ച കലൂർ രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന എൻ.സി.പി സംസ്ഥാന പ്രതിനിധി സമ്മേളനം പവാർ ഉദ്ഘാടനം ചെയ്യും. പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രഫുൽ പട്ടേൽ, പാർലമെന്ററി പാർട്ടി നേതാവ് സുപ്രിയ സുലേ എം.പി എന്നിവരും അദ്ദേഹത്തോടൊപ്പമെത്തും. 1200 മണ്ഡലം പ്രസിഡന്റുമാർ ഉൾപ്പെടെ 3000 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.