
മൂവാറ്റുപുഴ: കനത്ത മഴയിൽ പുരയിടത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. നഗരസഭ പന്ത്രണ്ടാം വാർഡിലെ കിഴക്കേക്കരയിലാണ് സംഭവം. മാധ്യമം കിഴക്കേക്കര ഏജന്റ്
മലേക്കുടിയിൽ മൈതീന്റ വീടാണ് അപകടാവസ്ഥയിലായിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെ പെയ്ത കനത്ത മഴയിൽ കരിങ്കൽക്കെട്ട് ഇടിഞ്ഞുവീഴുകയായിരുന്നു. വീടിന്റെ അടുക്കള ഭാഗത്തോട് ചേർന്നാണ് കെട്ട് ഇടിഞ്ഞു പത്തടി താഴേക്ക് പോയത്. ഉയർന്ന പ്രദേശത്താണ് വീട് സ്ഥിതി ചെയ്യുന്നത്. അതിനാൽത്തന്നെ മണ്ണ് വീണ്ടും ഇടിഞ്ഞാൽ സ്ഥിതി ഗുരുതരമാകും.