ആലങ്ങാട്: കെ.ഇ.എം ഹൈസ്‌കൂൾ ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ 'അമ്മ അറിയാൻ" പദ്ധതിയുടെ ഭാഗമായി സൈബർ സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളായ ഹരി നാരായണൻ, സി.എം. അബ്ദുൾ റഹിമാൻ, ആസിഫ സമീർ, സഞ്ജന സാബു എന്നിവർ ക്ലാസെടുത്തു. അദ്ധ്യാപകരായ ഡി. രഞ്ജിത്ത്, വി. ഷീജ നേതൃത്വം നൽകി.