കൊച്ചി: കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ ബിഹേവിയർ ബേസ്ഡ് സേഫ്റ്റി എന്ന പേരിൽ സംഘടിപ്പിച്ച വെബിനാർ പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസഷൻ ജോയിന്റ് ചീഫ് കൺട്രോളർ ഒഫ് എക്‌സ്‌പ്ലോസീവ്‌സ് ഡോ.ആർ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഡോ.ഹർബൻസ് ലാൽ കൈല ശില്പശാലയ്ക്ക് നേതൃത്വം നൽകി. സെക്രട്ടറി എ.ആർ. സതീഷ്, കൺവീനർ സി.കെ.കൃഷ്ണൻ, ഡയറക്ടർ എ.പി. ജോസ് എന്നിവർ സംസാരിച്ചു.