കാലടി: ആദിശങ്കര എൻജിനീയറിംഗ് കോളേജിൽ നടന്ന ദേശീയ ടെക്നോ കൾച്ചറൽ ഫെസ്റ്റ് 'ബ്രഹ്മ 2022" സമാപിച്ചു. ഇന്ത്യയിലെ വിവിധ കോളേജുകളിൽ നിന്നായി 3000ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. 50 മത്സരയിനങ്ങളിലായി ആറുലക്ഷം രൂപയുടെ സമ്മാനങ്ങൾ വിതരണം ചെയ്‌തു. ആദിശങ്കര കാലടി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. റഷ്യയിൽ നിന്നുളള ഹന്നാ ഷൈനിന്റെ ഡി.ജെ ഉണ്ടായിരുന്നു.