കളമശേരി: പത്തടിപ്പാലം ഇല്ലിക്കൽഹാളിൽ ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർധന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം സിനിമ,​ ടിവിതാരം ബിനു അടിമാലി നിർവഹിച്ചു. പ്രസിഡന്റ് റഫീഖ് മരയ്ക്കാർ, സെക്രട്ടറി സാകിർ കടവിൽ, വൈസ് പ്രസിഡന്റ് സുനിത സലാം, എക്സിക്യൂട്ടീവ് അംഗവും സിനിമ താരവുമായ സുമേഷ് തമ്പി, ട്രഷറർ രാജേഷ് എന്നിവർ സംസാരിച്ചു.