കൊച്ചി: ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥ തകർത്തത് ബ്രിട്ടീഷ് ഭരണമാണെന്നും 1700കളിൽ 24 ശതമാനം ഉണ്ടായിരുന്ന ജി.ഡി.പി 1947 ആയപ്പോൾ 4 ശതമാനമായി കുറഞ്ഞു. ഇന്നത് 8 ശതമാനം ആണ്. അതേസമയം ബ്രിട്ടന്റെ സമ്പത്ത് വ്യവസ്ഥ രണ്ടുനൂറ്റാണ്ട് കൊണ്ട് 300 ശതമാനം വർദ്ധിച്ചുവെന്ന് ഐ.സി.എസ്.എസ്.ആർ ചെയർമാൻ പ്രൊഫ. കനകസഭാപതി പറഞ്ഞു. അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ 'ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ വിസ്മരിക്കപ്പെട്ട നായകരും സംഭവങ്ങളും' എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. പ്രജ്ഞാപ്രവാഹ് നാഷണൽ കോ- ഓർഡിനേറ്റർ ജെ. നന്ദകുമാർ, ഡോ.എം.ജി. ശശിഭൂഷൻ, ഇ.എൻ. നന്ദകുമാർ, ജി.കെ.പിള്ള എന്നിവർ സംസാരിച്ചു.