പട്ടിമറ്റം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് പട്ടിമറ്റം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് കെ.എം. പരീത് പിള്ള, കെ.കെ. പ്രഭാകരൻ, കെ.ജി. മന്മഥൻ, എ.പി. കുഞ്ഞുമുഹമ്മദ്, അനിഷ് പുത്തൻപുരയ്ക്കൽ, കെ.വി. മണിയപ്പൻ, ഷരീഫ് കാവുങ്ങൽപ്പറമ്പ്, വി.ജി. വാസുദേവൻ, പി.വി. ഐസക്ക്, വർഗീസ് പി. ഐസക്ക് തുടങ്ങിയവർ നേതൃത്വം നൽകി.