മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിന്റെ ഉൗട്ടുപുരക്ക് ഒക്കുപെൻസി നമ്പർ നൽകണമെന്ന് ആവശ്യപ്പെട്ട് 25ന് രാവിലെ നഗരസഭ ഓഫീസിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മാർച്ച് നടത്തും. ഒക്കുപെൻസി നമ്പറിനായി നൽകിയ അപേക്ഷയിൽ നഗരസഭ തീരുമാനമെടുക്കുന്നില്ലെന്നാണ് ഭക്തജനങ്ങളുടെ ആക്ഷേപം.

25ന് രാവിലെ വെള്ളൂർക്കുന്നം ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന പ്രകടനത്തിന് സിനിമ-സീരിയൽ നടൻ കൃഷ്ണകുമാർ, ഹിന്ദു ഐക്യവേദി ദേശീയ നേതാവ് അയ്യപ്പദാസ് എന്നിവർ നേതൃത്വം നൽകും. വാർത്താ സമ്മേളനത്തിൽ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ബി.ബി. കിഷോർ, സെക്രട്ടറി ടി.ഇ. സുകുമാരൻ, ശ്രീകുമാരഭജനദേവസ്വം ക്ഷേത്രകമ്മിറ്റി കൺവീനർ പി.വി.അശോകൻ, എൻ.എസ്.എസ്. താലൂക്ക് വൈസ് പ്രസിഡന്റ് കെ.കെ. ദിലീപ് കുമാർ, രഞ്ജിത് കലൂർ, എസ്. സന്തോഷ് കുമാർ, എൻ.ശ്രീദേവി എന്നിവർ പങ്കെടുത്തു.