പെരുമ്പാവൂർ കോൺഗ്രസ് ഈസ്റ്റ് മൂടിക്കൽ ബൂത്ത് കമ്മിറ്റി രാജീവ് ഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു. വാഴക്കുളം പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുബൈറുദ്ദീൻ ചെന്താര ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് സലീം പുത്തുക്കാടൻ അദ്ധ്യക്ഷത വഹിച്ചു. അംജാദ് പല്ലച്ചി, അലിയാർ കൂറക്കാടൻ, ഹംസ പുളിയ്ക്കക്കുടി, മുരളി കോണിക്കപ്പറമ്പിൽ, മൈതീൻകുഞ്ഞ് കാരോത്തി എന്നിവർ പ്രസംഗിച്ചു.