പെരുമ്പാവൂർ: കേരളാ ഗവ.പ്രൈമറി സ്‌കൂൾ ഹെഡ്മാസ്‌റ്റേഴ്‌സ് അസോസിയേഷൻ 48-ാം എറണാകുളം ജില്ലാ സമ്മേളനവും യാത്രയയപ്പും നടത്തി. പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഇ.ടി.കെ ഇസ്മയിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി. എസ്. റഷീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മിനി മാത്യു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകരെ കോതമംഗലം ഡി.ഇ.ഒ ഷൈല പാറപ്പുറം ആദരിച്ചു. മികവ് പുലർത്തിയ സ്കൂളുകളെ പെരുമ്പാവൂർ എ.ഇ.ഒ. വി.രമ ആദരിച്ചു. ഗീത, ദേവരാജൻ മാസ്റ്റർ, എ.എസ്. ഷാന്റി, പി.ബി. രത്‌നവല്ലി, സൗദാമിനി തുടങ്ങിയവർ സംബന്ധിച്ചു.