പറവൂർ: കൈതാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ശതോത്തര സുവർണ ജൂബിലി സംഘാടക സമിതി യോഗവും പൂർവ്വ വിദ്യാർത്ഥി സംഘടനാ രൂപീകരണ യോഗവും ഇന്ന് രാവിലെ 10ന് സ്കൂളിൽ നടക്കും. 1960 എസ്.എസ്.എൽ.സി ബാച്ച് മുതലുള്ള പൂർവ്വ വിദ്യാർത്ഥികളും രക്ഷകർത്താക്കളും പങ്കെടുക്കണമെന്ന് എസ്.എം.സി പ്രസിഡന്റ് കെ.എസ്. ഷാജി, പി.ടി.എ പ്രസിഡന്റ് കെ.വി. അനിൽകുമാർ എന്നിവർ അറിയിച്ചു.