
പറവൂർ: കെ.പി.സി.സി പ്രസിഡന്റിനെതിരെ കേസെടുത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വടക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി.എസ്. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിൽ ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. കെ.എം. ബാബു, എം.ഡി. മധുലാൽ, പി.എം. ആന്റണി, കെ.കെ. ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.