ven

പെരുമ്പാവൂർ: വേങ്ങൂർ പഞ്ചായത്തിലെ മുഴുവൻ വായനശാലകളുടെയും ഭരണസമിതി അംഗങ്ങളുടെ പ്രവർത്തക യോഗം പബ്ലിക് ലൈബ്രറിയിൽ വേങ്ങൂർ വായനശാല പ്രസിഡന്റ് ടി.ഐ. പൗലോസിന്റെ അധ്യക്ഷതയിൽ നടന്നു. കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ് യോഗം ഉദ്ഘാടനം ചെയ്തു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ആർ. നാരായണൻ നായർ, നേതൃസമിതി ചെയർമാൻ എൽദോ പി. സണ്ണി, മീഡിയ കൺവീനർ റിജു കുര്യൻ എന്നിവർ പ്രസംഗിച്ചു.