കൊച്ചി: സി.പി.എം തിരഞ്ഞെടുപ്പ് നേട്ടത്തിനായി വർഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ പറഞ്ഞു.
യു.ഡി.എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരം പിടിക്കാൻ ഏത് ഹീനമാർഗവും സ്വീകരിക്കുന്ന സി.പി.എമ്മിന്റെ സമീപനം ജനാധിപത്യവിരുദ്ധവും ഇടതു രാഷ്ട്രീയത്തിന് നിരക്കാത്തതുമാണ്. പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധക്കാരെ കൈകാര്യം ചെയ്ത് സിൽവർലൈൻ നടപ്പാക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി ബംഗാൾ അനുഭവത്തിൽ നിന്ന് പാഠം പഠിക്കാൻ തയ്യാറാകുന്നില്ല. ബംഗാളിൽ ഇടതുഭരണം നഷ്ടപ്പെടുത്തിയ ബുദ്ധദേവ് ഭട്ടാചാര്യയായി കേരളത്തിൽ പിണറായി വിജയൻ മാറുമെന്നും ദേവരാജൻ പറഞ്ഞു.