
പെരുമ്പാവൂർ: രാജീവ് ഗാന്ധിയുടെ 31-ാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി കോൺഗ്രസ് വെങ്ങോല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. വെങ്ങോല മണ്ഡലം കമ്മിറ്റി ഓഫീസിൽ മണ്ഡലം പ്രസിഡന്റ് വി.എച്ച്.മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എം.പി. ജോർജ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷീബാ രാമചന്ദ്രൻ, മണ്ഡലം വൈസ് പ്രസിഡന്റ് ഗോപകുമാർ, ജോയിന്റ് സെക്രട്ടറിമാരായ അബൂബക്കർ, ഇസ്മയിൽ, പഞ്ചായത്ത് അംഗങ്ങളായ ഷിഹാബ് പള്ളിക്കൽ, പി.പി. എൽദോസ്, സി.വി.എസ് ചെയർപേഴ്‌സൺ അനിതാ സഞ്ജു എന്നിവർ സംസാരിച്ചു.