
പറവൂർ: പറവൂർ ഡോൺബോസ്കോ ആശുപത്രിയിലെ നവീകരിച്ച കാത്ത്ലാബിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവ്വഹിച്ചു. കോട്ടപ്പുറം രൂപത വികാരി ജനറൽ ഫാ. ആന്റണി കുരിശിങ്കൽ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രിയുടെ പുതിയ ലോഗോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എ.കെ. മുരളീധരന് കൈമാറി നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതിയും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ലോഗോ ആശുപത്രി സൂപ്രണ്ട് ഡോ. പൗലോസ് മത്തായിക്ക് നൽകി നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി. നിഥിനും പുതിയതായി ആരംഭിച്ച ഇ.എസ്.ഐ പദ്ധതിയുടെ ലോഗോ ഹൃദ്രോഗ ചികിത്സ വിഭാഗം മേധാവി ഡോ. കെ.എ. ഹംസക്ക് കൈമാറി കൗൺസിലർ ജി. ഗിരീഷും പ്രകാശിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു, കാരുണ്യ ആരോഗ്യ സുരക്ഷ ഇൻഷ്വറൻസ് പദ്ധതി കോ- ഓർഡിനേറ്റർ ഹേമ, ആശുപത്രി ഡയറക്ടർ ഫാ. ക്ലോഡിൻ ബിവേര, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഷാബു കുന്നത്തൂർ, സിസ്റ്റർ പ്രഭ, ഡോ. വിനോദ് തോമസ്, അഡ്വ. റാഫേൽ ആന്റണി, പി.ആർ.ഒ വിൻസന്റ് ജോർജ് എന്നിവർ സംസാരിച്ചു.