പള്ളുരുത്തി: കൊച്ചിൻ സാഹിത്യ അക്കാഡമി സംഘടിപ്പിച്ച സാഹിത്യ സെമിനാർ കരുവേലിപ്പടി ടാഗോർ ലൈബ്രറി സെക്രട്ടറി സി.എസ്.ജോസഫ് ഉദ്ഘാടനം ചെയ്തു. അക്കാഡമി പ്രസിഡന്റ് പി.എസ്.വിപിൻ അദ്ധ്യക്ഷത വഹിച്ചു. മജീഷ്യൻ പ്രൊഫ.വൈദ്യർ ഷാ, പിന്നണിഗായിക മെഹ്‌താബ് അസിം എന്നിവരെ ആദരിച്ചു. അബ്ദുള്ള മട്ടാഞ്ചേരി, എം.എം.സലീം, ഹസീന നജീബ്, മാഗ്ലിൻ ജാക്സൺ,​ സെക്രട്ടറി റോബിൻ പള്ളുരുത്തി,​ ഷീജ പഠിപ്പുരക്കൽ എന്നിവർ സംസാരിച്ചു.