
ആലുവ: ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി എസ്.പി.സി എറണാകുളം റൂറലും വിമുക്തി മിഷനും സംയുക്തമായി സംഘടിപ്പിച്ച ഫുട്‌ബാൾ മത്സരത്തിൽ സെന്റ് ജോസഫ് എച്ച്.എസ്.എസ് കിഴക്കമ്പലം ജേതാക്കളായി. മാർ ബേസിൽ കോതമംഗലം റണ്ണേഴ്സപ്പ്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് സമ്മാനങ്ങളും ലഹരി വിരുദ്ധ സന്ദേശവും നൽകി.