
കൊച്ചി: കൊച്ചി സർവകലാശാല കായിക വിദ്യാഭ്യാസ വകുപ്പും കുസാറ്റ് ചെസ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന 31-മത് കുസാറ്റ് രാജ്യന്തര ചെസ് മത്സരം 26ന് ആരംഭിക്കും. കുസാറ്റ് സെമിനാർ ക്ലോംപ്ലക്സിൽ രാവിലെ 10ന് വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കേണ്ടവർ 25നകം രജിസ്റ്റർ ചെയ്യണം. ചാമ്പ്യന് 30000 രൂപയും ട്രോഫിയുമാണ് സമ്മാനം. 30 ഓളം വിഭാഗങ്ങളിൽ കാഷ് അവാർഡുകൾ നൽകും. വിശദ വിവരങ്ങൾ ഫെഡറേഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. ടൂർണമെന്റിൽ പങ്കെടുക്കേണ്ടവർ 8943857644, 8606826287 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.