p

കുറുപ്പംപടി: രാജീവ് ഗാന്ധിയുടെ 31-ാം രക്തസാക്ഷിത്വ ദിനത്തിൽ രാജീവ് യൂത്ത് ഫൗണ്ടേഷൻ പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമ്പാവൂരിൽ ജീവ കാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

പരിപാടിയുടെ ഭാഗമായി രാവിലെ പുഷ്പാർച്ചന നടത്തി. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് പ്രഭാത ഭക്ഷണവും നൽകി. തുടർന്ന് ഐ.എം.എയുടെ സഹകരണത്തോടെ ഇരിങ്ങോൾ വിദ്യ ദീപ്തി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

രാജീവ് യൂത്ത് ഫൗണ്ടേഷൻ പെരുമ്പാവൂർ നിയോജക മണ്ഡലം ചെയർമാൻ ജെഫർ റോഡ്രിഗ്സ്, ജില്ലാ സെക്രട്ടറി സഫീർ മുഹമ്മദ്‌, വൈസ് ചെയർമാൻ വിജീഷ് വിദ്യാധരൻ, ചീഫ് കോ-ഓർഡിനേറ്റർ റിജു കുര്യൻ,നിയോജക മണ്ഡലം സെക്രട്ടറിമാരായ അഫ്സൽ,ബിനു ചാക്കോ,മിഥുൻ തുടങ്ങിയവർ നേതൃത്വം നൽകി.

മുടക്കുഴ

മുടക്കുഴ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിലെ രക്തസാക്ഷിത്വ ദിനാചാരണം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ജോബി മാത്യു അധ്യക്ഷത വഹിച്ചു. ടി.കെ.സാബു, ഷാജി കീച്ചേരി, കെ.ജെ. മാത്യു, പി.പി. ശിവരാജൻ, ജോസ് എ.പോൾ, സണ്ണി, ബിജു എന്നിവർ പ്രസംഗിച്ചു.

അശമന്നൂർ

കോൺഗ്രസ് അശമന്നൂർ മണ്ഡലം കമ്മിറ്റി ഓഫീസിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശ്ശേരി നേതൃത്വം നൽകി. ബ്ലോക്ക് ഭാരവാഹികളായ എൻ.എം. സലിം, പ്രീത സുകു, ഗ്രാമപഞ്ചായത്ത് അംഗം സുബൈദ പരീത്, എം.എം. ഷൗക്കത്തലി, എൻ.എ. രവി, എൽദോസ് ഡാനിയേൽ, ജോയ് സാമുവൽ തുടങ്ങിയവർ പങ്കെടുത്തു.