
നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് എൻജിനീയറിംഗ് കോളേജ് യൂണിയൻ സംഘടിപ്പിച്ച 'അക്ഷ 22' എം.ഇ.എസ് ജില്ലാ പ്രസിഡന്റ് ലിയാക്കത്ത് അലിഖാൻ ഉദ്ഘാടനം ചെയ്തു. കോളേജ് ട്രഷറർ അബ്ദുൽ ഷെരിഫ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. പി. ആത് മറാം, ഇലക്ട്രോണിക്‌സ് വിഭാഗം മേധാവി ഡോ. ലക്ഷ്മി ആർ.നായർ, ഡീൻ വി.പി. ജയശങ്കർ, വിനു സെബാസ്റ്റ്യൻ, കോളേജ് യൂണിയൻ ചെയർമാൻ രോഹൻ വർഗീസ് ഷാജി, ആർട്‌സ് ക്ലബ്ബ് സെക്രട്ടറി റോസ്‌ലിൻ തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പസ് പ്‌ളേസ്‌മെന്റ് വഴി ജോലി ലഭിച്ച വിദ്യാർത്ഥികൾക്ക് പുരസ്‌ക്കാരങ്ങളും കൈമാറി.