തൃപ്പൂണിത്തുറ: അഖില കേരള കത്തോലിക്ക കോൺഗ്രസ് തൃപ്പൂണിത്തുറ യൂണിറ്റിന്റെ ഇടവകസംഗമം ഫാ. വർഗീസ് കാട്ടുപറമ്പിൽ മെമ്മോറിയൽ ഹാളിൽ ഫൊറോന വികാരി ഫാ.തോമസ് പെരുമായൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോസഫ് പൊറ്റന്താഴം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോൺസൺ മാവുങ്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഫൊറോന പ്രസിഡന്റ് സെജോ ജോൺ, വൈസ് ചെയർമാൻ ജോയി പുത്തൻപുരയ്ക്കൽ, ഡേവിസ് വിതയത്തിൽ, പോൾ ജെ. വിളങ്ങാടൻ, സേവ്യർ മറ്റത്തിൽ, ജോസഫ് വട്ടക്കുടി,​ എ.കെ.സി.സി യൂണിറ്റ് വൈസ് പ്രസിഡന്റ് ജോസഫ് അമ്പലത്തിങ്കൽ,​ ട്രഷറർ പാപ്പച്ചൻ പേരേപറമ്പിൽ എന്നിവർ സംസാരിച്ചു.