ആലുവ: പ്രാക്ടീഷണേഴ്‌സ് അക്യുപംക്ചർ അസോസിയേഷൻ (ഐ.എ.പി.എ) പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ ഒമ്പതുമുതൽ തോട്ടുമുഖം വൈ.എം.സി.എ ഹാളിൽ നടക്കും. സർജറികളുടെയും യാതൊരുവിധ മരുന്നുകളുടെയും ആവശ്യമില്ലാതെ രോഗശമനം സാദ്ധ്യമാക്കുന്ന അക്യുപംക്ചർ ചികിത്സയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് അസോസിയേഷൻ പ്രസിഡന്റ് പി.ആർ. ഷുഹൈബ് റിയാലു പത്രസമ്മേളനത്തിൽ പറഞ്ഞു. സെക്രട്ടറി കെ.എം. ഖാദർ, ട്രഷറർ പി.വി. ഷൈജു, മുഹമ്മദ് അഷറഫ്, എസ്. ഷിഹാബുദ്ദീൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.