
പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ 79-ാമത് വിവാഹപൂർവ കൗൺസലിംഗ് ക്ളാസ് തുടങ്ങി. സമ്മേളനം യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ ടി.പി. കൃഷ്ണൻ, വനിതാസംഘം ഭാരവാഹികളായ ഓമന ശിവൻ, ഷൈജ, സിനില, സിനി ബിന്നി തുടങ്ങിയവർ സംസാരിച്ചു. ഇന്ന് സമാപിക്കും.
.