തൃക്കാക്കര: മൂന്ന് പതിറ്റാണ്ടായി തൃക്കാക്കര ജനതയനുഭവിക്കുന്ന കായിക രംഗത്തെ പിന്നാക്കാവസ്ഥക്കെതിരെ തൃക്കാക്കരയിലെ കായിക പ്രേമികൾ സംഘടിപ്പിച്ച പ്രതിഷേധ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. കമന്റേറ്റർ ഷൈജു ദാമോദർ തത്സമയ വിവരണങ്ങൾ നൽകി.
എ.എ. റഹീം എം.പി, എച്ച്. സലാം എം.എൽ.എ, ടി.വി. രാജേഷ് മുൻ എം.എൽ.എ, സി.ബി. ദേവദർശനൻ തുടങ്ങിയവർ പെനാൽട്ടി ഷൂട്ടൗട്ടിൽ പങ്കെടുത്തു. കായിക രംഗത്തെ വികസനത്തിനായി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന് പിന്തുണ നൽകുമെന്ന് കായികപ്രേമകൾ അറിയിച്ചു.