ഞാറക്കൽ: മത്സ്യമേഖലാ സംരക്ഷണസമിതി 23ന് നടത്തുന്ന പണിമുടക്കിനോടനുബന്ധിച്ച് കൊച്ചിൻ വൈപ്പിൻ മുനമ്പം കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈപ്പിൻ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലേക്ക് മാർച്ച് നടത്തും. മത്സ്യത്തൊഴിലാളികളും അനുബന്ധ മേഖല തൊഴിലാളികളും പങ്കെടുക്കും. ഗോശ്രീ ജംഗ്ഷനിൽനിന്ന് പ്രകടനം ആരംഭിക്കും.