photo

വൈപ്പിൻ: രാജഗിരി കോളേജിന്റെ സേവനവിഭാഗമായ രാജഗിരി ഔട്ട്‌റീച്ച് ചൈൽഡ് സ്‌പോൺസർഷിപ്പ് പദ്ധതിയുടെ ഭാഗമായി എടവനക്കാട് പഞ്ചായത്തിലെ ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിലെ കുട്ടികൾക്കായി അവധിക്കാല സൗഹൃദ ക്യാമ്പ് നടത്തി. ടി.ഡി.എച്ച് ഡെൻമാർക്കിന്റെയും കിൻഡർ ഫോർ കിൻഡർ എ പ്രൊജക്ട് ഒഫ് കേളി സിറ്റ്‌സർലന്റിന്റെയും സഹായത്തോടെ നടന്ന സൗഹൃദക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽസലാം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.ഇക്ബാൽ, കെ.ജെ.ആൽബി, രാജഗിരി ഡെവലപ്‌മെന്റ് പ്രൊമോട്ടർ ലിന്റ സിജോ, ഔട്ട്‌റീച്ച് ഡോണൽ സർവീസ് ഓഫീസർ മരിയ ടെൻസി എന്നിവർ പ്രസംഗിച്ചു.