വൈപ്പിൻ: ആർട്ട് ഒഫ് ലിവിംഗ് ആചാര്യൻ ശ്രീശ്രീ രവിശങ്കറിന്റെ പ്രഥമശിഷ്യനും സംഘടന അന്താരാഷ്ട്ര ഡയറക്ടറുമായ സ്വാമി സദ്യോജാത ഇന്ന് കൊച്ചിയിൽ എത്തും. വൈകിട്ട് മൂന്നിന് കടവന്ത്ര വിനായക ഓഡിറ്റോറിയത്തിൽ ആർട്ട് ഒഫ് ലിവിംഗ് നാൽപ്പതാമത് വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന സത്‌സംഗമത്തിൽ സംബന്ധിക്കും. ഇടുക്കി, കോട്ടയം, ആലപ്പുഴ,തൃശൂർ, പാലക്കാട് ജില്ലാ പ്രതിനിധി സംഗമത്തിൽ സ്വാമിജിക്കൊപ്പം സംഘടനാ ട്രസ്റ്റി പ്രശാന്ത്ജിയും പങ്കെടുക്കും. കേരള അപ്പെക്‌സ് ബോഡി നേതൃത്വത്തിലാണ് ചടങ്ങുകളെന്ന് ജില്ലാ പ്രസിഡന്റ് പി.ജി. ജോണി അറിയിച്ചു.