മൂവാറ്റുപുഴ: ഹിന്ദു ഐക്യവേദി 19ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കേരളത്തിലും താലിബാനിസമോ എന്ന വിഷയത്തിൽ സെമിനാർ നടത്തുന്നു. മേയ് 27 ,28, 29 തീയതികളിൽ പെരുമ്പാവൂരിലാണ് സമ്മേളനം.
24ന് വൈകിട്ട് അഞ്ചിന് അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാറിൽ കാലടി ശ്രീശങ്കര സംസ്‌കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.എസ്. രാധാകൃഷ്ണൻ, ജനം ടിവി ചീഫ് എഡിറ്റർ ജി.കെ. സുരേഷ് ബാബു, സ്വതന്ത്ര ചിന്തകൻ ഡോ.ആരിഫ് ഹുസൈൻ, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു എന്നിവർ പങ്കെടുക്കും.