
പള്ളുരുത്തി: കോൺഗ്രസ് ഇടക്കൊച്ചി മണ്ഡലം കമ്മിറ്റിയുടെ രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് ബെയ്സിൽ മൈലന്തറ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ജെ റോബർട്ട് അദ്ധ്യക്ഷനായി. കൗൺസിലർ ജീജ ടെൻസൻ, ജോൺ റിബല്ലോ, എം.കെ.നരേന്ദ്രൻ, ഡേവിഡ് ലിസൻ, ബിജു അറക്കപ്പാടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.