
നെടുമ്പാശേരി: സംസ്ഥാന സർക്കാരിന്റെയും ഹജ്ജ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നെടുമ്പാശേരി ഹജ്ജ് ക്യാമ്പിന് ഇത്തവണ ഔദ്യോഗിക ഉദ്ഘാടനം ഒഴിവാക്കും. തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഉദ്ഘാടനം ഒഴിവാക്കുന്നത്. മുൻ വർഷങ്ങളിൽ മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖരെത്തിയാണ് ഉദ്ഘാടന ക്യാമ്പ് ആരംഭിച്ചിരുന്നത്. ജൂൺ അഞ്ച് വരെയാണ് ജില്ലയിൽ പെരുമാറ്റ ച്ചട്ടം നിലലുള്ളത്. എന്നാൽ ജൂൺ മൂന്നിന് ക്യാമ്പ് ആരംഭിക്കും. നാലിനാണ് ആദ്യ വിമാനം പുറപ്പെടുന്നത്. ചടങ്ങുകളിൽ മന്ത്രിമാർ അടക്കമുള്ള ഉന്നതർക്ക് പങ്കെടുക്കാനാവില്ല. പിന്നീട് അവർ സന്ദർശിക്കും.