മൂവാറ്റുപുഴ: പുരോഗമന കലാ സാഹിത്യ സംഘം മൂവാറ്റുപുഴ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 26ന് വൈകിട്ട് 5ന് അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ പുസ്തക പ്രകാശനവും സാംസ്കാരിക സംഗമവും സംഘടിപ്പിക്കും.ആലങ്കോട് ലീലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും. ഇ.കെ.ശിവരാജൻ രചിച്ച ഖജുരാഹോ കവിതാ സമാഹാരം അദ്ദേഹം പ്രകാശനം ചെയ്യും. ഡോ. എം.പി.മത്തായി പുസ്തകം ഏറ്റുവാങ്ങും. പുരോഗമന സാഹിത്യ സംഘം മേഖലാ പ്രസിഡന്റ് സി.എൻ.കുഞ്ഞുമോൾ അദ്ധ്യക്ഷത വഹിക്കും, ജിനീഷ് ലാൽരാജ്, എൻ.വി.പീറ്റർ, ഇ.കെ. ശിവരാജൻ, കുമാർ കെ.മുടവൂർ, സി.ആർ.ജനാർദ്ധനൻ എന്നിവർ സംസാരിക്കും.