കൊച്ചി: പൊതുഗതാഗതം ശക്തിപ്പെടുത്താൻ കേന്ദ്രം നൽകിയ ലോ ഫ്ളോർ ബസുകൾ ക്ലാസ് മുറികളാക്കാനുള്ള നീക്കം സംസ്ഥാന സർക്കാരിന്റെ ഗതികേടാണെന്ന് ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി. പറഞ്ഞു. ആർ.വൈ.എഫ് സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പട്ടികജാതി വിഭാഗം എൽ.ജി.എസ് റാങ്ക് ലിസ്റ്റ് വെട്ടിച്ചുരുക്കിയ പി.എസ്.സി നടപടി പുനപരിശോധിക്കണമെന്ന് ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ, സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹൻ ,സി.എം.ഷെരീഫ്, പുലത്തറ നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.