കൊച്ചി: കോൺഗ്രസ് എറണാകുളം സെൻട്രൽ മണ്ഡലംകമ്മിറ്റി രാജീവ് ഗാന്ധിയുടെ 32-ാ മത് രക്തസാക്ഷിത്വദിനം ആചരിച്ചു. പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പാറപ്പുറം രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ അഡ്വ.ടോണി ഡയസ്, വി.കെ. തങ്കരാജ്, പി.ജെ. ബെന്നി, കെ.ടി.വില്യംസ്, ഐ.എൻ.ടി.യു.സി.നേതാവ് തങ്ങൾകുഞ്ഞ്, അയൂബ്ഖാൻ, കണ്ണൻ, സലാം പുല്ലേപ്പടി, ആന്റണി, അഡ്വ. ഗ്ലാഡിസ് മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.