തൃശൂർ: മലയാളി സാംസ്‌കാരികം ചാരിറ്റബിൾ ട്രസ്റ്റിന്റെ മാദ്ധ്യമരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള മലയാളി മുദ്ര പുരസ്‌കാരം കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭുവാര്യർക്ക് സമ്മാനിച്ചു. സാഹിത്യ അക്കാഡമിയിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ് പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം സമ്മാനിച്ചു. അഡ്വ.എ.യു.രഘുരാമ പണിക്കർ, ചെയർമാൻ ഡോ.വി.ആർ.ദയാനന്ദൻ, മാനേജിംഗ് ട്രസ്റ്റി അഡ്വ.വി.ഗിരീശൻ, അഡ്വ.എം.ആർ. മനോജ് കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സിറാജ് കാസിം, സി.പ്രജോഷ് കുമാർ, ദിനേഷ്‌കുമാർ, രഞ്ജിത് ബാലൻ, എ.സുബ്രഹ്മണ്യൻ, എസ്.വിജയകുമാർ, ജിനേഷ് പനമ്പിള്ളി എന്നീ മാദ്ധ്യമപ്രവർത്തകർക്കും പുരസ്‌കാരം സമ്മാനിച്ചു.