കോതമംഗലം: വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ആലുവ രാജഗിരി ആശുപത്രിയിലുള്ള പിണ്ടിമന മുത്തംകുഴി കദളിപ്പറമ്പിൽ സന്തോഷിന്റെയും ഭാര്യ ജിഷയുടെയും ചികിത്സയ്ക്കായി കോതമംഗലം ടൗണിൽ ധന സമാഹരണം നടത്തി.
പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജുവിന്റെ നേതൃത്വത്തിൽ മത, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും ഉൾപ്പടെയുള്ളവരാണ് ധന സമാഹരണത്തിനിറങ്ങിയത്.
ഓട്ടോ റിക്ഷാ ഡ്രൈവറായ സന്തോഷിന്റെ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. ഇവർക്ക് രണ്ട് പെൺമക്കളുണ്ട്.

ചികിത്സാ തുക സമാഹരിക്കുന്നതിന് പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജുവിനെ കൂടി ഉൾപ്പെടുത്തി മുത്തംകുഴി യൂണിയൻ ബാങ്ക് ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഫോൺ: 9447057966 (google pay). അക്കൗണ്ട് നമ്പർ: 423902010OO9427.