കൊച്ചി: ഇന്ധനനികുതി കുറച്ച കേന്ദ്രനടപടി മാതൃകാപരമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിഅംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. നികുതി വരുമാനത്തിൽ ഭീമമായ ഇടിവ് ഉണ്ടാകുമെന്നുറപ്പായിട്ടും ജനക്ഷേമം മാത്രം മുൻനിറുത്തിയുള്ള നടപടിയാണിത്. സംസ്ഥാന സർക്കാരും ഈമാതൃക പിന്തുടരണം. മുഖ്യമന്ത്രി അടിയന്തരമായി ഈ വിഷയത്തിൽ പ്രതികരിക്കണം.

പി.സി.ജോർജിന് എതിരായ പൊലീസ് നടപടി ഇരട്ടനീതിയാണ്. മതമൗലികവാദികളെ പ്രീണിപ്പിച്ച് തൃക്കാക്കരയിൽ വോട്ടുപിടിക്കാനുള്ള നീക്കമാണിത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പൊലീസ് പി.സി. ജോർജിന്റെ വീട്ടിലെത്തിയതെന്നും പി.കെ.കൃഷ്ണദാസ് ആരോപിച്ചു.