കട്ടപ്പന: ഗായത്രി എൻ.ജി.ഒ യും കട്ടപ്പന അലൻ ആൻ‌ഡ് ഹാർബർ കണ്ണാശുപത്രിയും സംയുക്തമായി ജില്ലയിലെ മാദ്ധ്യമ പ്രവർത്തകർക്കും കുടുബാഗങ്ങൾക്കുമായി സൗജന്യനേത്ര പരിശോധന ക്യാമ്പ് നടത്തി. കട്ടപ്പന പ്രസ്ക്ലബ് ഹാളിൽ നടന്ന ക്യാമ്പ് പി.കെ ഹാരിസ് മുഹമ്മദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.കെ. ജോഷി അദ്ധ്യക്ഷത വഹിച്ചു. ഡോ: മാത്യൂ തോമസ്, അലൻ ആന്റ് ഹാർബർ അഡ്മിനിേസ്റ്റേറ്റർ പ്രസാദ് കുര്യാക്കോസ്, ജെയ്ബി ജോസഫ്, തോമസ് ജോസ്, ഗായത്രി ഡയറക്ടർമാരായ ജെതീന്തർ സിംങ്ങ്, ലക്ഷ്മികൗർ , ജോസഫ് പാട്ടാളിൽ, ബെന്നി കളപ്പുരയ്ക്കൽ എന്നിവർ സംസാരിച്ചു.