കൊച്ചി: കേന്ദ്രസർക്കാർ ഇന്ധനവില കുറച്ച സാഹചര്യത്തിൽ കേരള സർക്കാരും നികുതി കുറയ്ക്കാൻ തയ്യാറാകണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ആവശ്യപ്പെട്ടു. ഇന്ധനവില കുറച്ച മോദി സർക്കാരിന് അഭിവാദ്യം അർപ്പിച്ച് കാക്കനാട് പാലച്ചോട്ടിൽ നടത്തിയ പ്രകടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലാ പ്രസിഡന്റ് എൻ. ഹരി, സംസ്ഥാന കൗൺസിൽ അംഗം കെ.എസ്. ഉദയകുമാർ, ഏരിയാ പ്രസിഡന്റ് പ്രജീഷ്, മണ്ഡലം ട്രഷറർ സി.ബി. അനിൽകുമാർ, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ബീനാകുമാരി എന്നിവർ നേതൃത്വം നൽകി.