iqube

കൊച്ചി: നിരവധി ആകർഷക ഫീച്ചറുകൾ ഉൾപ്പെടുത്തി ഇലക‌്ട്രിക് സ്കൂട്ടറായ ഐക്യൂബിന്റെ പുത്തൻ പതിപ്പ് ടി.വി.എസ് വിപണിയിലിറക്കി. മൂന്ന് വേരിയന്റുകളാണുള്ളത്.
ഏഴിഞ്ച് ടച്ച് സ്ക്രീൻ,​ വോയിസ് അസിസ്‌റ്റ്,​ ഐക്യൂബ് അലെക്‌സ സ്കിൽസെറ്റ്,​ മ്യൂസിക് പ്ളെയർ,​ ഫാസ്‌റ്റ് ചാർജിംഗ്,​ ബ്ളൂടൂത്ത് കണക്‌ടിവിറ്റി എന്നിങ്ങനെ ആഡംബര കാറുകൾക്ക് സമാനമായ ഫീച്ചറുകൾ കാണാമെന്നതാണ് പുത്തൻ ഐക്യൂബിന്റെ സവിശേഷത.
സ്‌റ്റാൻഡേർഡ് വേരിയന്റായ ഐക്യൂബ്,​ ഐക്യൂബ് എസ്.,​ ടോപ് മോഡലായ ഐക്യൂബ് എസ്.ടി എന്നിവയാണ് പുത്തൻ മോഡലിനുള്ളത്. 1.24 ലക്ഷം രൂപയാണ് കമ്പനിയുടെ വെബ്‌സൈറ്റ് പ്രകാരം പുത്തൻ ഐക്യൂബിന് ഫെയിം-2 സബ്സിഡിയോടെ കൊച്ചിയിൽ ഓൺറോഡ് വില. ഐക്യൂബ് എസിന് 1.30 ലക്ഷം രൂപ. ഐക്യൂബ് എസ്.ടിയുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. വിലയും ഡെലിവറിയും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ കമ്പനി പിന്നീട് വെളിപ്പെടുത്തും.
പതിനൊന്ന് ആകർഷക നിറഭേദങ്ങളും മൂന്ന് ചാർജിംഗ് ഓപ്‌ഷനുകളും പുത്തൻ ഐക്യൂബിനുണ്ട്. ഇൻഫിനിറ്റ് തീം പേഴ്സണലൈസേഷനാണ് മറ്റൊരു സവിശേഷത.