അങ്കമാലി: തുറവൂർ ചരിത്ര ലൈബ്രറിയുടെ നേതൃത്വത്തിൽ ബാലവേദിയുടെ വാർഷിക സംഗമം നടന്നു. വാർഡ് അംഗം എം.എം. പരമേശ്വരന്റെ അദ്ധ്യക്ഷതയിൽ നടന്ന സംഗമം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി 'കളിയും കാര്യവും' പരിപാടി ടി.എൽ.പ്രദീപ് അവതരിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗങ്ങളായ കെ.ആർ.ബാബു, കെ.കെ.സുരേഷ്, ലൈബ്രറി സെക്രട്ടറി വി.എൻ.വിശ്വഭരൻ, ഭാരവാഹികളായ എം.വി.മോഹനൻ, ഇ.വി.തിരയൻ, കെ.ആർ.ജിഷ .ഉഷ മോഹനൻ എന്നിവർ പ്രസംഗിച്ചു.